മുംബൈ: മുംബൈയിലെ ഒരു കുടുംബത്തിലെ നാല് പേര് തണ്ണിമത്തന് കഴിച്ചതിന് പിന്നാലെ മരിച്ച സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മാതാപിതാക്കളും രണ്ട് മക്കളും മരിച്ചത് ഭക്ഷ്യവിഷബാധ അല്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. നാല് പേരും മരിച്ചത് വിഷബാധ മൂലമാണെന്നും മരിച്ചവരുടെ ശരീരത്തിലും അവര്‍ കഴിച്ച പഴങ്ങളുടെ സാമ്പിളുകളിലും എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷവസ്തുവിന്റെ അംശം കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടത്തില്‍ മരിച്ച നാല് പേരുടെയും ആന്തരികാവയവങ്ങളില്‍ പച്ചനിറം കണ്ടെത്തിയിരുന്നു. ഇത് കേസില്‍ വലിയൊരു വഴിത്തിരിവായിരുന്നു.
ഏപ്രില്‍ 27നായിരുന്നു ദക്ഷിണ മുംബൈയിലെ പൈധുനിയില്‍ മൊബൈല്‍ ഷോപ്പ് ഉടമയായ അബ്ദുല്ല ദൊകാഡിയ (45), ഭാര്യ നസ്രീന് (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവര്‍ മരിച്ചത്. രാത്രി വീട്ടില്‍ വന്ന അതിഥികള്‍ക്കൊപ്പം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിഥികള്‍ പോയ ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ തണ്ണിമത്തന് കഴിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെ നാല് പേര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നു. മരിച്ച അബ്ദുല്ല ദൊകാഡിയയുടെ ശരീരത്തില്‍ മോര്‍ഫിന്റെ സാന്നിധ്യം കണ്ടെത്തിയത് കേസില്‍ വലിയ ദുരൂഹതയുണ്ടാക്കിയിയിരുന്നു.
ഫോറന്‍സിക് പരിശോധനയില്‍ നാലുപേരുടെയും മരണം മാരകമായ ഒരു എലിവിഷം മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്. എലിവിഷത്തില്‍ ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ സിങ്ക് ഫോസ്ഫൈറ്റിന്റെ അംശം ഇവരുടെ ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. കുടുംബം കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളില്‍ സിങ്ക് ഫോസ്ഫൈറ്റും കണ്ടെത്തി. തണ്ണിമത്തനില്‍ രാസവസ്തുക്കള്‍ കലര്‍ന്നത് ആകസ്മികമാണോ അതോ മനപൂര്‍വം കുത്തിവച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരികയാണ്.
അതേസമയം കൂട്ടആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി സൂചിപ്പിക്കുന്ന ശക്തമായ തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
