കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന് എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ.
തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് വേടന് ജാമ്യാപേക്ഷയില്‍ പറയുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമം. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നു. അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും വേടന് ജാമ്യാപേക്ഷയില്‍ പറയുന്നു.
യുവഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഹർജി.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31- കാരി നല്കിയ പരാതിയില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്