ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; ഡോക്ടർ ഒളിവിൽ

NOVEMBER 6, 2026, 10:18 PM

കൊച്ചി:   പീഡനക്കേസിൽ ഡോക്ടർക്കെതിരെ കൂടുതൽവിവരങ്ങൾ പുറത്ത്.  യുവനടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോ. ജോൺസൺ കെ വർ​ഗീസ്(41) ഒളിവിൽപോയിരിക്കുകയാണ്. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം.

 ഡോ. ജോൺസൺ കെ. വർ​ഗീസിന്റെ മൊബൈൽഫോണിൽ ഒട്ടേറെ യുവതികളുടെ സ്വകാര്യ​ദൃശ്യങ്ങളുണ്ടെന്നാണ് വിവരം. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ ഡോക്ടറുടെ മൊബൈൽഫോണിൽനിന്ന് പൊലീസ് കണ്ടെത്തി.

 യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഡോക്ടർ മൊബൈൽഫോണിൽ പകർത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട യുവതികളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. 

vachakam
vachakam
vachakam

 യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അം​ഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസം പുതിയ വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടർക്കെതിരേ പീഡനപരാതി നൽകിയത്. ഇതോടെ ഡോ. ജോൺസൺ കെ വർ​ഗീസിനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam