വെള്ളാപ്പള്ളി നടേശനൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും

JUNE 6, 2026, 4:05 AM

ആലപ്പുഴ:  വെള്ളാപ്പള്ളി നടേശനൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും. സംഘാടകരെ അസൗകര്യം അറിയിച്ചു. 

അതേസമയം പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇന്ന് രാവിലെ കൂടി നേതാക്കള്‍ അറിയിച്ചിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. വൈകിട്ട് നാല് മണിക്കുള്ള വന്ദേ ഭാരതത്തില്‍ എം ലിജുവും രമേശ് ചെന്നിത്തലയും ആലപ്പുഴയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

വിശാല കെപിസിസി യോഗം നടക്കുന്നതിനാല്‍ എത്താന്‍ താമസിക്കും എന്നാണ് അറിയിച്ചത്. മന്ത്രിമാര്‍ അസൗകര്യം അറിയിച്ചതോടെ സംഘാടകര്‍ പരിപാടി ഒഴിവാക്കി. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

vachakam
vachakam
vachakam

ആലപ്പുഴ പഴവീട് കൃഷ്ണ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് വൈകീട്ട് നാല് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. കേരള കൗമുദി വാര്‍ഷികാഘോഷവും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരെ ആദരിക്കലുമായിരുന്നു നടക്കേണ്ടിയിരുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എംഎല്‍എമാരായ ജി സുധാകരന്‍, പി പ്രസാദ്, സജി ചെറിയാന്‍, എം എസ് അരുണ്‍ കുമാര്‍, എ ഡി തോമസ്, റെജി തോമസിനും പരിപാടിക്ക് ക്ഷണമുണ്ടായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam