ആര്‍. രശ്മിയെ   കൊട്ടാരക്കരയില്‍   ഇറക്കാന്‍ ബിജെപി

FEBRUARY 22, 2026, 11:04 PM

കൊല്ലം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍. രശ്മിയെ കൊല്ലം കൊട്ടാരക്കരയില്‍ ഇറക്കാന്‍ ബിജെപി. രശ്മിയിലൂടെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അപമാനിതയായാണ് കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങുന്നതെന്നാണ് ആര്‍. രശ്മി ബിജെപിയില്‍ ചേരുമ്പോള്‍ വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി ഒ രാജന്‍ തന്നോട് മോശമായിട്ടാണ് സംസാരിച്ചതെന്നും പരാതി നല്‍കിയിട്ടും നേതാക്കള്‍ ഗൗനിച്ചില്ലെന്നും ആര്‍. രശ്മി ആരോപിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനെതിരായ തുറുപ്പ് ചീട്ടാക്കാനാണ് ബിജെപിയുടെ നീക്കം.

vachakam
vachakam
vachakam

രശ്മിയെ സ്ഥാനാര്‍ഥി ആക്കണമെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam