പിൻവാതിൽ നിയമനത്തിനെതിരെ 'ജെൻസി സമരം' നടത്താനൊരുങ്ങി പിഎസ്‌സി ഉദ്യോഗാർത്ഥികൾ

JULY 30, 2026, 1:15 AM

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിനെതിരെ 'ജെൻസി സമരം' നടത്താനൊരുങ്ങി പിഎസ്‌സി ഉദ്യോഗാർത്ഥികൾ. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സൂചനാ സമരം നടത്തും. വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മയാണ് സമരം നടത്തുക.

ഓൾ കേരളാ പിഎസ്‌സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം നടക്കുക.പിഎസ്‌സി ക്രമക്കേട്, നിയമനം നടക്കാത്തത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം അനിശ്ചിതമായി തുടരാനാണ് തീരുമാനം.

അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിലെ അധ്യാപക റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധവും ശക്തമാവുകയാണ്.അനിശ്ചിതകാല സമരവുമായി യുഎപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും രംഗത്ത് എത്തി. 25 ദിവസമായി തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് യുപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും സമരവുമായി രംഗത്തെത്തിയത്. 

vachakam
vachakam
vachakam

അധ്യാപക ഒഴിവുകള്‍ ഉണ്ടായിട്ടും നിയമന നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ സ്വന്തം സംസ്ഥാനത്തെ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam