അയ്യപ്പ സംഗമത്തിന് ചിലവഴിച്ചത് 3 കോടി മാത്രമെന്ന് പിഎസ് പ്രശാന്ത്

FEBRUARY 13, 2026, 2:06 AM

തിരുവനന്തപുരം:  അയ്യപ്പ സംഗമത്തിന്റെ സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണെന്നും അയ്യപ്പ സംഗമത്തിൻ്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നുവെന്നും മുന്‍ ദേവസ്വം  ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. 

ഈ മൂന്ന് കോടി രൂപയും പൂർണ്ണമായും സ്പോൻസർഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി വന്നിട്ടുണ്ട്.

"മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ "എന്ന ഹെഡിൽ നിന്ന് 3 കോടി രൂപ സംഘാടനത്തിനായി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 - 10-25 ൽ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോർഡിൽ നിന്നും ചിലവഴിച്ചിട്ടില്ല.

vachakam
vachakam
vachakam

ആകെച്ചിലവായ തുകയെ സംബന്ധിച്ച്‌ ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്.എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്.

ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും പിഎസ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam