തിരുവനന്തപുരം: പ്രീമിയം ഷോപ്പുകളിൽ സ്വകാര്യ മദ്യ കമ്പനികൾക്ക് മദ്യത്തിൻ്റെ പരസ്യം നൽകി വിൽപനയ്ക്കുള്ള പ്രത്യേക കൗണ്ടർ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്റിജസ് കോർപ്പറേഷൻ.
തുടക്കത്തിൽ കൊല്ലം, കുണ്ടറ, തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലറ്റ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബ്രാൻഡ് ഒന്നിന് അയ്യായിരം രൂപ വീതം വാങ്ങി മൂന്ന് വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ കൗണ്ടർ നൽകാൻ താൽപര്യപത്രം ക്ഷണിച്ചത്.
സ്ഥലം അനുവദിക്കുന്നതിലൂടെ, സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ സ്വകാര്യ കമ്പനികൾക്ക് അവരുടെ ബ്രാൻഡ് മദ്യം വിൽക്കാൻ കഴിയും.
കൗണ്ടറിന് നാമമാത്രമായ വാടക ഈടക്കുന്നതിനെതിരെ ജീവനക്കാർക്കിടയിൽ എതിർപ്പുണ്ട്. മദ്യഷോപ്പുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രോജക്ട് ബോട്ടിൽ ക്ലബ് എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്നാണ് ബെവ്കോ എംഡിയുടെ സർക്കുലറിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
