ഹൂസ്റ്റൺ: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടത്തപ്പെടുന്ന ഭവനദാന പദ്ധതിയിൽ ഭാഗഭാക്കുന്നത്തിന്റെ ഭാഗമായി ഹൂസ്റ്റൺ റീജിയൻ ഒരുക്കുന്ന സിനി ഫ്യൂഷൻ യുഎസ്എ 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയി വരുന്നതായി സംഘാടകർ അറിയിച്ചു.
പ്രശസ്ത സിനിമാതാരവും നർത്തകിയുമായ അനു സിത്താരയോടൊപ്പം സിനിമാ ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യങ്ങളായ ആര്യ ബഡായി, അഖിൽ കവലയൂർ തുടങ്ങി നിരവധി കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന വർണ്ണപ്പകിട്ടാർന്ന ഷോയുടെ വിജയത്തിനായി നിരവധി കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
മെയ് 16 നു ശനിയാഴ്ച വൈകുന്നേരം 5നു സെന്റ് ജോസഫ് ഹാളിൽ വച്ചാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഫാൻസിമോൾ പള്ളത്തുമഠം (713-933-7636), ജോജി ജോസഫ് (713-515-8432),
സജി സൈമൺ (281-300-5663), വിനോയ് കുര്യൻ (832-517-4157)
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
