തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ സമയം വൈദ്യുതി മുടങ്ങാൻ സാധ്യത.
ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്ന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. ആദ്യം 15 മിനുട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ നിലവിൽ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ചില പ്രദേശങ്ങളിൽ 25 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. വൈദ്യുതി ആവശ്യകത അനുസരിച്ച് ഫീഡറുകൾ ഓഫാക്കാൻ സബ്സ്റ്റേഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പൊതുവെ ജൂൺ മാസത്തിൽ പ്രതിദിന വൈദ്യുത ഉപയോഗം 90 ദശലക്ഷം യൂനിറ്റിൽ താഴെയാണ് ഉണ്ടാവേണ്ടത്. എന്നാൽ, മഴ കുറഞ്ഞതോടെ ചൂടു കൂടുകയും വൈദ്യുതി ഉപയോഗം പതിവിന് വിപരീതമായി ജൂൺ മാസത്തിലും 90 ദശലക്ഷം യൂനിറ്റ് മുകളിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
