എറണാകുളം: നേതൃത്വം വിലക്കിയിട്ടും കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അതിരില്ലാതെ തുടരുകയാണ്. സോഷ്യൽമീഡിയയിൽ ചേരിതിരിഞ്ഞ് വാക്പോര് തുടരുന്നതിനിടെ പലയിടത്തും ഫ്ലക്സുകളും ഉയരുന്നുണ്ട്.
നിയുക്ത മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യങ്ങൾ എന്നപേരിൽ വിഡി സതീശനെ അനുകൂലിച്ച് മലപ്പുറത്ത് ഫ്ലക്സ് ഉയർന്നപ്പോൾ കൊച്ചിയിൽ സതീശനെതിരെ ഫ്ലക്സ് ഉയർന്നു.
എറണാകുളം ഡിസിസി ഓഫീസിന്റെ എതിർവശത്താണ് വി ഡി സതീശനെതിരെ രൂക്ഷമായി വിമർശിച്ചും, രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്ലക്സ് ഉയര്‍ത്തിയത്.
പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ളക്സില്‍ പറയുന്നു. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
