'പോടാ പുല്ലേ പൊലീസേ' ;  ആർ ശ്രീലേഖ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇന്ന് നോട്ടീസ് നൽകും  

APRIL 26, 2026, 11:12 PM

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തിൽ മുദ്യാവാക്യം വിളിക്കുകയും ചെയ്ത മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇന്ന് (ഏപ്രിൽ 27) നോട്ടീസ് നൽകും.

ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ശ്രീലേഖ ഉൾപ്പെടെ 20 പേർക്കാണ് നോട്ടീസ് നൽകുക. നിയമ വിരുദ്ധമായി സംഘം ചേരൽ, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആറ് മാസത്തിൽ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ മാത്രമാണ് ഇവ. കേസിൽ അറസ്റ്റ് ആവശ്യമില്ലെന്ന് പൊലീസ് പറയുന്നു.

vachakam
vachakam
vachakam

ശ്രീലേഖയെ ഒഴിവാക്കിയാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. രണ്ട് കൗൺസിലർമാർ അടക്കും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശ്രീലേഖയെ ഒഴിവാക്കിയതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ശ്രീലഖ ഉൾപ്പെടെ 20 പേരെ പ്രതികളാക്കി നെടുമങ്ങാട് കോടതിയിൽ പുതിയ റിപ്പോര്ട്ട് നൽകുകയായിരുന്നു. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam