ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ (1824 FAIR FAX ST ELMONT 11003) വച്ച് ഒക്ടോബർ 11ന് ശനിയാഴ്ച 5 പിഎംന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
1995ൽ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തിൽ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതൽ 30 വർഷങ്ങൾ പിന്നിട്ടപ്പോൾ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വർഷത്തിൽ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.
പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങൾ എത്തിക്കാൻ ഇക്കാലയളവിൽ പിറവം സംഗമത്തിന് കഴിഞ്ഞു.
സ്‌കൂൾ, കോളേജുകളിൽ ഗ്രാഡ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങിന് പുറമെ വിവിധ അവാർഡുകൾ നേടിയ പിറവം നിവാസികളെ കൂടി ആദരിക്കുന്നു. കലാപരിപാടികൾക്ക് പുറമെ സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ജെസ്സി ജെയിംസ് കോളങ്ങായിൽ 516 -603 -2024, സെക്രട്ടറി മിനി 718 - 790 -7911
ജോസ് കാടാപുറം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്