തിരുവനന്തപുരം: 1995ല്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന് എതിരെ നിയമസഭയില്‍ പ്രസംഗിച്ചത് വീണ്ടും ചര്‍ച്ചയാവുന്നു.
സംസ്ഥാന ഡിജിപിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദമുയര്‍ന്നിരുന്നു. ഇതില്‍ കൂത്തുപറമ്പ് വെടിവെപ്പില്‍ റവാഡയ്ക്ക് പങ്കില്ലെന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. ആ നിലപാടിനെ വെട്ടിലാക്കുന്നതാണ് പിണറായി വിജയന്റെ നിയമസഭ പ്രസംഗം.
കൂത്തുപറമ്പ് വെടിവെപ്പിനെ തുടര്‍ന്ന് നിയമസഭയിലെ അടിയന്തരപ്രമേയത്തിന് മേലുള്ള ചര്‍ച്ചയില്‍ ചെറുപ്പക്കാരെ വെടിവെക്കുന്നത് പരിശീലനമായി കാണുന്ന, എഎസ്പി റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പിണറായി വിജയന്‍ സഭയില്‍ ആവശ്യപ്പെട്ടത്.
റവാഡ ചന്ദ്രശേഖരന്‍ സമരക്കാരെ അടിഞ്ഞും എറിഞ്ഞും ഒതുക്കി കൊണ്ടിരുന്നു എന്ന പത്രവാര്‍ത്ത പിണറായി വിജയന്‍ നിയമസഭയില്‍ ഉദ്ധരിച്ചു. റവാഡയെ സസ്‌പെന്‍ഡ് ചെയ്തു കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പിണറായി വിജയന്‍ അന്ന് ആവശ്യപ്പെട്ടു. 1995 ജനുവരി 30നാണ് പിണറായി വിജയന്‍ സഭയില്‍ ഇങ്ങനെ പ്രസംഗിച്ചത്.
കരിങ്കൊടി കാണിച്ചിട്ട് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകും വെടിവെക്കരുത് എന്ന് എം വി ജയരാജന്‍ പറഞ്ഞപ്പോള്‍, ഞങ്ങള്‍ക്ക് വെടിവെപ്പ് ഒരു പരിശീലനമാണ് എന്ന് റവാഡ പറഞ്ഞെന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ പ്രസംഗിച്ചത്. ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എഎസ്പി ആണ് റവാഡ എന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്