ബിഷപ്പ് മാത്യൂസ് മാർ സെറാഫിം തിരുമേനിക്കു ഡാളസ് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

JULY 14, 2025, 8:05 AM

ഡാളസ്: മാർത്തോമ്മ സഭയുടെ എപ്പിസ്‌കോപ്പയായി ചുമതലയേറ്റത്തിന് ശേഷം ആദ്യമായി ഡാലസിൽ എത്തിച്ചേർന്ന അടൂർ ഭദ്രാസനാധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റുമായ ബിഷപ്പ് മാത്യൂസ് മാർ സെറാഫിം തിരുമേനിക്കു ഡാളസ് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ് നൽകി.

ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ട 35-ാമത് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണു അമേരിക്കയിൽ ബിഷപ്പ് മാർ സെറാഫിം എത്തിച്ചേർന്നത്.

ജൂലൈ 13  ഞായറാഴ്ച പുലർച്ചെ എത്തിചെർന്ന തിരുമേനിയെ സ്വീകരിക്കാൻ ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ഇടവക വികാരി റവ. ഷിബി എം. എബ്രഹാം, സെന്റ് പോൾസ് മാർത്തോമ്മ ഇടവക വികാരി റവ.  റെജിൻ രാജു, ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക റവ. എബ്രഹാം വി. സാംസൺ, ഭദ്രാസന കൗൺസിൽ അംഗവും മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം, സെന്റ് പോൾസ് മാർത്തോമ്മ ഇടവക വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം, ജിമ്മി മാത്യൂസ്, ജിജി മാത്യു എന്നിവർ ഉൾപ്പെടെ നിരവധി പേർ വിമാന താവളത്തിൽ എത്തിച്ചേർന്നിരുന്നു.

vachakam
vachakam
vachakam

ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഡാളസിലെ മെസ്‌ക്വിറ്റ് സെന്റ് പോൾസ് മാർത്തോമ്മ ഇടവകയിൽ വിശുദ്ധ കുർബ്ബാന ശുശ്രൂഷക്ക് നേതൃത്വം നൽകും. ജൂലൈ 15 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകയിൽ വെച്ച് ആദ്യമായി ഡാളസിൽ എത്തിച്ചേർന്ന ബിഷപ്പ് മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പായ്ക്ക് ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡാളസിലെ എല്ലാ മാർത്തോമ്മ ഇടവകളെയും പങ്കെടുപ്പിച്ചുകൊണ്ട് സമുചിതമായ വരവേൽപ്പ് നൽകും.

ഡാളസിലെ  മാർത്തോമ്മ ദേവാലയങ്ങളിൽ വെച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ചുമതലക്കാർ അറിയിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam