കൊച്ചി: ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ പ്രത്യേക സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.
ഓണത്തിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന ഈ സർവീസിലേക്കുള്ള ടിക്കറ്റുകൾ ഐആർസിടിസി ആപ്പിലും റിസർവേഷൻ കൗണ്ടറുകളിലും ലഭ്യമാണ്.
ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 6 വരെ സർവീസ് നടത്തുന്ന ഈ പ്രതിവാര ട്രെയിൻ, ഞായറാഴ്ചകളിൽ രാത്രി 11.10-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ന് ബംഗളൂരു എസ്എംവിടിയിൽ എത്തിച്ചേരും. തിരികെ തിങ്കളാഴ്ചകളിൽ വൈകിട്ട് 4-ന് എസ്എംവിടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 5.45-ന് എറണാകുളത്തെത്തും.
ആലുവ, തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാർപേട്ട, കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളുള്ള ഈ ട്രെയിനിൽ 2nd AC, 3rd AC, 3rd AC ഇക്കോണമി, സ്ലീപ്പർ, ജനറൽ വിഭാഗങ്ങളിലായി ആകെ 20 കോച്ചുകളാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
