മൂന്നാം മോദി സർക്കാർ  മുസ്ലീം  പ്രാതിനിധ്യം പൂർണമായി  ഒഴിവാക്കിയത്  അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന്  കെ സുധാകരൻ എംപി

JUNE 11, 2024, 12:51 PM

തിരുവനന്തപുരം: മൂന്നാം മോദി സർക്കാർ അധികാരമേൽക്കുമ്പോൾ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂർണമായി  ഒഴിവാക്കിയത്  അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡൻറ്  കെ സുധാകരൻ എംപി.

 മുസ്ലീം ജനവിഭാഗത്തെ മൃഗീയമായി കടന്നാക്രമിച്ചാണ് മോദി  അധികാരത്തിലേറിയത്. കൊടിയ മതവിദ്വേഷവും വിഷവുമാണ് മോദി ചീറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിയെന്ന ഏകാധിപതിക്ക് രാജ്യം മൂക്കുകയറിട്ടിരിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം.  ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും പ്രാതിനിധ്യം എന്നത് സാമാന്യമര്യാദയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിപക്ഷമാണ് ഇന്നു രാജ്യത്തുള്ളത്.

vachakam
vachakam
vachakam

എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ച് ഇന്ത്യാമുന്നണിയും അതിനു നേതൃത്വം നല്കുന്ന കോൺഗ്രസും മുന്നോട്ടുപോകുമെന്ന് സുധാകരൻ പറഞ്ഞു.

 മതേതര ജനാധിപത്യ രാഷ്ട്രത്ത്  വലിയ ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തിയാണ് മോദി എന്നും പൊതുപ്രവർത്തനം നടത്തിയിട്ടുള്ളത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് മോദിയുടെ മുഖമുദ്ര.  പച്ചയായ വർഗീയതയാണ് കൊടിക്കൂറ. എല്ലാവരുടെയും സുസ്ഥിതി, എല്ലാവരെയും വിശ്വാസത്തിൽ, എല്ലാവരോടുമൊപ്പം തുടങ്ങിയ മോദിയുടെ വാക്കുകൾക്ക്  പഴഞ്ചാക്കിൻറെ  വിലപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam