വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന് നവ നേതൃത്വം

FEBRUARY 11, 2026, 8:55 AM

 ന്യൂയോർക്ക് : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം 2026ലെ     ഭരണസമിതിയെ തിരഞ്ഞെടുത്തു. അര നൂറ്റാണ്ട് പിന്നിട്ട അമേരിക്കയിലെ പ്രബല സംഘടനകളിൽ ഒന്നുകുടിയാണ് വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ. 

പുതിയ പ്രസിഡന്റായി ദേവസി ഇട്ടൂപ്പ്, സെക്രട്ടറി : ടെറൻസൺ തോമസ്, ട്രഷറർ : എ.വി. വർഗീസ്, വൈസ് പ്രസിഡന്റ് വർഗീസ് എം. കുര്യൻ (ബോബൻ), ജോ. സെക്രട്ടറി : ജോൺ കെ. മാത്യു (ബോബി) , ജോയിന്റ് ട്രഷറർ : ചാക്കോ പി ജോർജ് (അനി) എന്നിവരെ തെരഞ്ഞുടുത്തു. 

കമ്മിറ്റി അംഗങ്ങൾ: ജെ. മാത്യൂസ്, ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, കെ.കെ. ജോൺസൻ, നിരീഷ് ഉമ്മൻ, ഷോളി കുബിളിവേലിൽ, മാത്യു ജോസഫ്, ജോൺ തോമസ്, ജോ ഡാനിയേൽ, സുരേന്ദ്രൻ നായർ, മോളമ്മ വർഗീസ്, ജോർജ് കുഴിയാഞ്ഞാൽ, ബിനു വർഗീസ് എന്നിവരും തെരഞ്ഞെടുത്തു.

vachakam
vachakam
vachakam

ട്രസ്റ്റി ബോർഡ് അംഗങ്ങൾ: രാജൻ ടി. ജേക്കബ്, ജോൺ സി. വർഗീസ്, കുരിയാക്കോസ് വർഗീസ്,  ജോൺ ഐസക്, തോമസ് കോശി. ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി രാജൻ ടി. ജേക്കബ്  നിയമിതനാവും. 

നിലവിലുള്ള ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.ജെ. ഗ്രഗറി ഇലക്ഷന് നേതൃത്വം നൽകി.

പ്രസിഡന്റ് ദേവസി ഇട്ടൂപ്പ് അസോസിയേഷന്റെ ദീർഘകാലമായുള്ള പ്രവർത്തകൻ ആണ്, കമ്മിറ്റി മെംബർ, ട്രഷറർ, ട്രസ്റ്റീ ബോർഡ് മെംബർ, എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദം ഏറ്റെടുക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന അദ്ദേഹം ബ്രോങ്ക്‌സ് കാത്തലിക് ചർച്ചിലെ മെംബർ കൂടിയാണ്.

vachakam
vachakam
vachakam

സെക്രട്ടറി ടെറൻസൺ തോമസ് മൂന്ന് തവണ ഈ അസോസിയേഷന്റെ പ്രസിഡന്റ് ആയും നിരവധി തവണ സെക്രട്ടറി ആയും മറ്റു സ്ഥാനമാനങ്ങളും വഹിച്ചിട്ടുള്ള വ്യക്തിയാണ്. ഫൊക്കാനയുടെ മുൻ സെക്രട്ടറി കൂടിയായ അദ്ദേഹം, ന്യൂയോർക്കിലെ സാമുഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിദ്യമാണ്.

ട്രഷറർ എ.വി. വർഗീസ് അസോസിയേഷന്റെ ആദ്യകാല മെംബർമാരിൽ ഒരാളാണ്. അസോസിയേഷന്റെ  മുൻ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ഫോമയുടെ മുൻ കമ്മിറ്റി മെംബറും സീനിയർ നേതാവ് കൂടിയാണ്.

വൈസ് പ്രസിഡന്റ് എം.വി. കുര്യൻ അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ്, ദീർഘകാലമായുള്ള പ്രവർത്തകൻ, കമ്മിറ്റി മെംബർ, ട്രസ്റ്റീ ബോർഡ് മെംബർ, ട്രഷറർ, വൈസ് പ്രസിഡന്റ്, ട്രസ്റ്റീ ബോർഡ് ചെയർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.  ഫൊക്കാനയുടെ നേതാവ് കൂടിയാണ്.

vachakam
vachakam
vachakam

ജോയിന്റ് സെക്രട്ടറി ജോൺ കെ. മാത്യു (ബോബി) അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ്.  അസോസിയേഷന്റെ വളരെ കാലമായുള്ള മെംബർ ആണ്. അസോസിയേഷന്റെ കമ്മിറ്റി മെംബർ ട്രസ്റ്റീ ബോർഡ് മെംബർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ നേതാവ് കൂടിയായ അദ്ദേഹം ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാനിധ്യമാണ്.

ജോയിന്റ് ട്രഷറർ ചാക്കോ പി. ജോർജ് (അനി) അസോസിയേഷന്റെ വളരെ കാലമായുള്ള മെംബർ ആണ്. അസോസിയേഷന്റെ കമ്മിറ്റി മെംബർ, ട്രസ്റ്റീ ബോർഡ് മെംബർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ആയി രണ്ടു തവണ സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം അഞ്ജലി ട്രാവൽസ് എന്ന ബിസിനസ്സ്  സംരംഭം നടത്തിവരുന്നു. അദ്ദേഹം ധാരാളം ടൂർ പ്ലാനുകളും നടത്തിവരുന്നു.

അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളി സംഘടനകളിൽ ഒന്നാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായി ത്തന്നെയാണ് അസോസിയേഷന്റെ എക്കാലത്തേയും പ്രവർത്തനങ്ങൾ നടത്തുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സംഘടന ആണ് വെസ്റ്റ് ചെസ്റ്റർ.

തെരഞ്ഞെടുക്കപ്പെട്ടവർക്ക് നല്ല ഒരു പ്രവർത്തനം നടത്താൻ ഈ വർഷം കഴിയട്ടെ എന്ന് സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ്  തോമസ് കോശി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ആശംസിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam