ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതകത്തില്‍ പ്രതി സജി കുറ്റം സമ്മതിച്ചിരുന്നു. അമ്മയെയും സഹോദരനെയും എന്തുകൊണ്ട് കൊന്നു എന്നതിന് മൂന്ന് കാരണങ്ങളാണ് പൊലീസിനോട് ഇയാൾ വ്യക്തമാക്കിയത്.
സ്വത്ത് തര്‍ക്കവും വിവാഹത്തിന് തടസ്സം നിന്നതും സജിയുടെ പിതാവിനെ ചൊല്ലിയുള്ള തര്‍ക്കവുമാണ് കൊലപാതക കാരണമെന്നാണ് സജി പൊലീസിനോട് പറഞ്ഞത്.
'കൃത്യം നടത്തിയത് നിലവില്‍ സജി മാത്രം എന്നാണ് നിഗമനം. പിതാവ് മാത്യുവിന്റെ തിരോധാനത്തില്‍ ആവശ്യമെങ്കില്‍ കേസ് പുനരന്വേഷിക്കുമെന്ന്' ഇടുക്കി എസ്പി കെ എം സാബു പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഇരട്ടക്കൊല കേസില്‍ സജിയെ പൊലീസ് പിടി കൂടിയത്. മലമുകളില്‍ ഒളിച്ചിരുന്ന പ്രതി താഴെയുള്ള കടയ്ക്ക് സമീപത്തേക്ക് ഇറങ്ങി വരുന്നതിനിടയില്‍ നാട്ടുകാരാണ് ഇയാളെ ആദ്യം കണ്ടത്.
തുടര്‍ന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു. പിടികൂടിയ ഉടന്‍ തന്നെ എന്തുവേണമെങ്കിലും ചെയ്‌തോളുവെന്ന് സജി പൊലീസിനോട് പറഞ്ഞിരുന്നു. തനിക്ക് ഒരു തെറ്റുപറ്റിപ്പോയെന്നും കീഴടങ്ങുകയാണെന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
