കളർകോട് അപകടം: ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന് വിടചൊല്ലി മാതാപിതാക്കളും ബന്ധുക്കളും

DECEMBER 3, 2024, 5:21 PM

കൊച്ചി: ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരിച്ച ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്കാര ചടങ്ങുകൾ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിൽ നടന്നു. 

അച്ഛൻ പി മുഹമ്മദ് നസീർ, അമ്മ മുംതാസ് ബീഗം എന്നിവർക്ക് പുറമെ ലക്ഷദ്വീപ് നിവാസികളായ നൂറുകണക്കിന് പേരും ഇബ്രാഹിമിനെ അവസാന നോക്ക് കാണാനെത്തി. 

ഉച്ചയ്ക്ക് 2.30 ഓടെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹമടങ്ങിയ ആംബുലൻസ് സെൻട്രൽ ജുമാ മസ്ജിദിലെത്തി. മയ്യത്ത് നമസ്കാരത്തിനു ശേഷം നടന്ന പൊതുദർശനം വൈകാരിക രംഗങ്ങൾക്ക് സാക്ഷിയായി. 

vachakam
vachakam
vachakam

ഹയർ സെക്കന്ററി പഠനം പൂർത്തിയാക്കിയ മലപ്പുറം യൂണിവേഴ്സൽ സ്കൂളിലെ സുഹൃത്തുക്കളും ഇബ്രാഹിമിന് അന്ത്യയാത്ര ചൊല്ലാൻ എത്തിയിരുന്നു.

നാലാം ക്‌ളാസുകാരനായ അനുജൻ അഷ്ഫാക് കൊച്ചിയിലേക്ക് എത്തിയിരുന്നില്ല. 3.20 ഓടെ സംസ്‍കാര ചടങ്ങുകൾ പൂർത്തിയായി. ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam