കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്‌മഹത്യ: മകൾ ഗ്രീമയുടെ ഭർത്താവിനെതിരെ കേസെടുക്കും

JANUARY 22, 2026, 2:02 AM

തിരുവനന്തപുരം: കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്‌മഹത്യയിൽ മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്‌ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും.

ഉണ്ണികൃഷ്‌ണൻ്റെ ബന്ധുവിൻ്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്‌മഹത്യക്ക് കാരണമെന്ന് കുറിപ്പ്. 

 ഗ്രീമയുടെയും അമ്മയുടെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ​ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.

vachakam
vachakam
vachakam

അതേസമയം, സജിതക്കും മകൾക്കും സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹത തുടരുകയാണ്. സയനൈഡ് അച്ഛൻ ഉള്ളപ്പഴേ കയ്യിൽ ഉണ്ടെന്ന് ഗ്രീമ ആത്മഹത്യാകുറിപ്പിൽ പറയുന്നുണ്ട്.

സജിതയുടെ ഭർത്താവും മുൻ കൃഷിഓഫിസറുമായ രാജീവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. എന്നാൽ രാജീവ് സയനൈഡ് വാങ്ങി വച്ചിരുന്നുവോയെന്നാണ് ഉയരുന്ന സംശയം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam