‌‌‌വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് മോഹൻലാൽ ദില്ലി ഹൈക്കോടതിയിൽ

MARCH 23, 2026, 10:45 AM

ദില്ലി: വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് മോഹൻലാൽ ദില്ലി ഹൈക്കോടതിയിൽ. തങ്ങളുടെ പേര്, ശബ്ദം, ചിത്രങ്ങൾ അടക്കമുള്ളവയുടെ അനുമതി കൂടാതെയുള്ള ഉപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ്  നൽകിയിരുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയിൽ നിന്നുള്ളവരും മറ്റ് സെലിബ്രിറ്റികളും സമീപ വർഷങ്ങളിൽ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ബോളിവുഡ് താരങ്ങളായ അനിൽ കപൂറും അമിതാഭ് ബച്ചനുമൊക്കെ ആ കൂട്ടത്തിൽ പെടും. തങ്ങളുടെ പേര്, ശബ്ദം, ചിത്രങ്ങൾ അടക്കമുള്ളവയുടെ അനുമതി കൂടാതെയുള്ള ഉപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇവരടക്കമുള്ള താരങ്ങൾ നൽകിയിരുന്നത്.

vachakam
vachakam
vachakam

പ്രധാനമായും പരസ്യങ്ങൾ, ഉൽപന്നങ്ങൾ, നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്.

ഹർജിക്കാരുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹർജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടേത് ആയിരുന്നു. ഹർജി നാളെ (ചൊവ്വാഴ്ച) ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹർജി കേൾക്കുക. 


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam