പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു.
പാർട്ടി അധ്യക്ഷന്‍റെ ഏകാധിപത്യ നിലപാട് കാരണമാണ് തങ്ങൾ പടിയിറങ്ങിയതെന്നാണ് കോൺഗ്രസിൽ ചേർന്നവർ ഉയർത്തുന്ന വിമർശനം.
ജില്ലാ വൈസ് പ്രസിഡൻറ് പി കെ ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി തുടങ്ങി നൂറിലധികം പേരാണ് പാർട്ടി വിട്ടത്.
കേരള കോൺഗ്രസ് എമ്മിന്‍റെ പതനത്തിന് കാരണം ജോസ് കെ മാണിയും റോഷി അഗസ്റ്റിനുമാണെന്നും ഇവർ അഭിപ്രായപ്പെട്ടു. മുന്നണി മാറ്റം ഉചിതമായ സമയത്ത് തീരുമാനിക്കാത്തത് പാർട്ടിയെ തകർത്തെന്നും ഇവർ വിവരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
