ആഴം കുറഞ്ഞ പൂളിലേക്ക് ഡൈവ്; തലയോട്ടി തകർന്ന് യുവാവിന് ദാരുണാന്ത്യം

JUNE 28, 2026, 8:40 PM

മുംബൈ: റിസോർട്ടിലെ ആഴം കുറഞ്ഞ നീന്തൽക്കുളത്തിലേക്ക് തലകീഴായി ചാടിയ 25കാരന് ദാരുണാന്ത്യം. കോലാപ്പൂർ ജില്ലയിൽ നിന്നുള്ള ശ്രേണിക് മിലിന്ദ് തകലെയാണ് മരിച്ചത്.   മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള ഒരു റിസോർട്ടിലാണ് ഈ അപകടം നടന്നത്. 

 കൂട്ടുകാരോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ശ്രേണിക്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയിൽ സുഹൃത്തുക്കൾ നീന്തൽക്കുളത്തിന് സമീപം നൃത്തം ചെയ്യുന്നത് കാണാം.

തൊട്ടടുത്ത നിമിഷത്തിൽ,  ഏകദേശം എട്ടടിയോളം ഉയരത്തിലേക്ക് കയറി, കുട്ടികൾക്കായി നീക്കിവെച്ചിട്ടുള്ള ആഴം കുറഞ്ഞ ഭാഗത്തേക്ക് തലകീഴായി ചാടുകയായിരുന്നു. 

vachakam
vachakam
vachakam

നീന്തൽക്കുളത്തിന് ഏകദേശം നാലടി മാത്രമാണ് ആഴമുണ്ടായിരുന്നത്. ശക്തമായി താഴേക്ക് പതിച്ചതിനാൽ തകലെയുടെ തല നീന്തൽക്കുളത്തിന്റെ അടിത്തട്ടിൽ ഇടിക്കുകയും, തലച്ചോറിന് പരിക്കേൽക്കുകയും ചെയ്തു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam