ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവം;   മകൻ പൊലീസ് കസ്റ്റഡിയിൽ

JUNE 29, 2026, 11:41 PM

ആലപ്പുഴ:   ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ കൊലപാതകം എന്ന നിഗമനത്തിൽ പൊലീസ്. 

കൊലപാതകത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം എന്ന കണ്ടെത്തൽ ഉണ്ടായത്.

ചേർത്തല വെളിയിൽ വീട്ടിൽ ജയരാജൻ (60) ഞായറാഴ്ചയാണ് വീടിന് പുറത്ത് കുഴഞ്ഞുവീണ മരിച്ച നിലയിൽ കണ്ടെത്തിയത്. 

vachakam
vachakam
vachakam

 മരിച്ച ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവദിവസം ജയരാജനും മകനും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചു.

വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട ജയരാജനെ ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും ചേർന്ന്  ആശുപത്രിയിൽ എത്തിച്ചിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് എത്തിയാണ് ഇദ്ദേഹത്തെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളും മർദനമേറ്റ പാടുകളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam