മലയാളി യുവാവ് ബാങ്കോക്കിലെ ലോഡ്ജിൽ  മരിച്ച നിലയിൽ

JULY 22, 2026, 8:19 PM

ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കിൽ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കുമുള്ളതായാണ് പ്രാഥമിക വിവരം.

മുറിയിൽ നിന്നും ലഭിച്ച പാസ്‌പോർട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ തായ് അധികൃതർ എടത്വ പൊലീസിനെ മരണ വിവരം അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

തലവടി ഗ്രാമപഞ്ചായത്തിലെ ആമപ്രാമ്പൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ(49) ആണ് മരിച്ചത്.

യുകെയിൽ അധ്യാപകനായി ജോലി ചെയ്യുന്ന പ്രജിത് അവധി ആഘോഷത്തിനായാണ് തായ്‌ലന്റിൽ പോയത്. ഇത്തരത്തിൽ വിദേശയാത്രകൾ പതിവായിരുന്നെങ്കിലും ഇത്തവണ പ്രജിത് ഒറ്റക്കായിരുന്നു യാത്ര ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ചുദിവസം മുൻപ് അമ്മയുമായി ഫോണിൽ സംസാരിക്കുകയും ഉടൻ നാട്ടിലെത്തുമെന്ന് പ്രജിത് അറിയിക്കുകയും ചെയ്തിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam