ദില്ലി: തലമുണ്ഡനം ചെയ്തത് എ കെ ആൻ്റണിയുടെയും മുല്ലപ്പള്ളി രാമചന്ദ്രൻ്റെയും അറിവോടെയെന്ന് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ്.
എന്‍റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയുള്ള പ്രതിഷേധം ആയിരുന്നില്ല അത്. അപ്രതീക്ഷിതമായി കെപിസിസി ഓഫീസിന്‍റെ മുൻപിൽ ചെന്ന് കോണ്‍ഗ്രസിനെ അപമാനിക്കാൻ ചെയ്തതും അല്ല.
അന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോടും മുതിർന്ന നേതാവ് എ കെ ആന്‍റണിയോടും ഫോണിൽ വിളിച്ചു പറഞ്ഞു, ഇങ്ങനെയൊരു പ്രതിഷേധം നടത്തുമെന്ന്.
പാർട്ടി പ്രവർത്തകർ വിളിച്ച് അന്ന് അങ്ങനെ ചെയ്തതിൽ വിഷമം പറഞ്ഞപ്പോൾ വേദന തോന്നിയിട്ടുണ്ട്. ആ പ്രതിഷേധം ഒഴിവാക്കാൻ എന്നെ അറിയുന്ന നേതൃത്വം എന്തുകൊണ്ട് ശ്രമിച്ചില്ല എന്ന നൊമ്പരവും തോന്നിയിട്ടുണ്ട്"- ലതിക സുഭാഷ് പറഞ്ഞു.
എൻസിപിയിൽ തുടരുന്നത് സ്ഥാന മോഹങ്ങളില്ലാതെയാണ്. രാഷ്ട്രീയഭാവി എന്താകുമെന്ന് ആലോചിക്കുന്നില്ലെന്നും ലതിക സുഭാഷ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
