കെഎസ്ആർടിസിയിൽ സർവീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം

JULY 27, 2026, 8:24 PM

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വ്യാപകമായ സർവീസ് റദ്ദാക്കലും ബസുകൾ സർവീസ് നടത്താതിരിക്കുന്ന സ്ഥിതിയും ഉണ്ടായെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വസ്തുതാവിരുദ്ധമാണെന്ന് മാനേജ്‌മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് 16 അധിക ഷെഡ്യൂളുകൾ ഇന്ന് സർവീസ് നടത്തിയിട്ടുണ്ട്. അതിനാൽ ഇത്തരം പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

ഇന്നത്തെ പ്രവർത്തന റിപ്പോർട്ട് പ്രകാരം 4,371 ഷെഡ്യൂളുകളാണ് കെഎസ്ആർടിസി സർവീസ് നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഇത് 4,355 ആയിരുന്നു. അതായത്, കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്ന് 16 അധിക ഷെഡ്യൂളുകൾ സർവീസ് നടത്തിയിട്ടുണ്ട്. അതേസമയം, ആവശ്യമായ സാഹചര്യങ്ങളിൽ സർവീസിനായി വിന്യസിക്കാനാകുന്ന 376 സ്പെയർ ബസുകളും ഇന്നേ ദിവസം വിവിധ യൂണിറ്റുകളിൽ സജ്ജമാക്കിയിരുന്നു.

vachakam
vachakam
vachakam

കെഎസ്ആർടിസിയിൽ വ്യാപകമായ സർവീസ് റദ്ദാക്കലോ പ്രതിസന്ധിയോ ഉണ്ടായെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. പൊതുജനങ്ങൾ ഇത്തരം തെറ്റായ വാർത്തകൾ വിശ്വസിക്കാതെ, ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കെഎസ്ആർടിസി അഭ്യർത്ഥിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam