ഡിസംബർ 1 മുതൽ‌ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും

NOVEMBER 29, 2024, 5:33 PM

കോഴിക്കോട്:  ഡിസംബർ ഒന്ന് മുതൽ കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഈടാക്കും.

ജില്ലാ കളക്ടർ സ്നേഹികുമാർ സിംഗിൻറെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൻറേതാണ് തീരുമാനം. 

മെഡിക്കൽ കോളജ് ആശുപത്രിയുടെ  പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും ചെലവ് വലിയ തോതിൽ കൂടിയ സാഹചര്യത്തിൽ അതിനുള്ള പണം കണ്ടെത്താനാണ് നിരക്ക് ഏർപ്പെടുത്തുന്നതെന്നാണ് വിശദീകരണം.

vachakam
vachakam
vachakam

ഈ തുക ഉപയോഗിച്ച് രോഗികൾക്കും കൂടെയുള്ളവർക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവർക്കാണ് കിട്ടുകയെന്ന് ജില്ലാ കലക്ടർ വിശദീകരിച്ചു. നിലവിൽ ഇവിടെ ഒപി ടിക്കറ്റിന് പണം ഈടാക്കുന്നില്ല.

മെഡിക്കൽ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെൻറൽ കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam