കേരള സർവകലാശാല ചോദ്യപേപ്പർ പിഴവ്;  തുടർ നടപടിയെന്ന് വിസി മോഹനൻ കുന്നുമ്മൽ

JULY 24, 2026, 12:09 AM

തിരുവനന്തപുരം: കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ് കണ്ടെത്തിയ സംഭവത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീൻ എന്ന് വിവരം.

കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റർ എം എ ഹിസ്റ്ററി ചോദ്യ പേപ്പറിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. എം എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയത്. കാര്യവട്ടം ക്യാമ്പസിൽ കഴിഞ്ഞ ദിവസമാണ് പരീക്ഷ നടന്നത്.

 വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മലിന് ഇന്ന് റിപ്പോർട്ട് ലഭിക്കും. റിപ്പോർട്ടിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വൈസ് ചാൻസലർ അറിയിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

 മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി വീണ്ടും ചോദിച്ചു എന്നായിരുന്നു കണ്ടെത്തൽ. നാല് ചോദ്യങ്ങൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നതെന്നായിരുന്നു ഉയർന്ന ആരോപണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam