ശംഖൊലിയുമായി കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

DECEMBER 3, 2024, 9:22 PM

മയാമി: അമേരിക്കൻ മലയാളി സംഘടനകളിൽ കാലം അടയാളപ്പെടുത്തിയ കേരള സമാജം
ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവർത്തന മികവുകൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട്
അമേരിക്കൻ മലയാളികൾക്കിടയിൽ ശ്രദ്ധേയമായ സംഘടനയാണ്.

പഴമയുടെ നന്മയും, പുതുമയുടെ സ്വീകാര്യതയും, ഒന്നിച്ചുചേർത്ത്, ഓർമ്മകളുടെ
ഇന്നലകളും, ഇന്നുകളുടെ സംഭവവികാസങ്ങളും; നാളെയുടെ കരുതലുകളും ഒപ്പിയെടുത്ത്
അനുദിന ജീവിതത്തിലെ പുത്തൻ ആശയങ്ങളും അറിവുകളും പ്രയോജനകരമായി സംയോജിപ്പിച്ച്
സൗത്ത് ഫ്‌ളോറിഡായിലെ മുഴുവൻ മലയാളി സമൂഹത്തെയും ഒരുമിച്ചുചേർത്ത് പരസ്പരം
അറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി കേരള സമാജം ജനപങ്കാളിത്തത്തോടുകൂടി ഒരു
സ്മരണിക അണിയിച്ചൊരുക്കുന്നു.

ഈ അവിസ്മരണീയമായ സുവനീറിന് 'ശംഖൊലി' എന്നു നാമകരണം ചെയ്താണ് പ്രസിദ്ധീകരിക്കുന്നത്. ഈ സാമൂഹിക ഡയറക്ടറിയിൽ ആയിരങ്ങളുടെ കുടുംബ ചിത്രങ്ങൾ (ഫാമിലി പിക്ചർ) സൗജന്യമായി ചേർത്താണ് പ്രസിദ്ധീകരിക്കുന്നത്.


vachakam
vachakam
vachakam

സൗത്ത് ഫ്‌ളോറിഡായിലെ പാംബീച്ച്, ബ്രോവാർഡ്, മയാമി ഡേയ്ഡ് കൗണ്ടികളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾക്കാണ് ഈ സുവനീറിന്റെ പേജുകളെ ധന്യമാക്കുവാൻ അവസരമുളളത്. സൗത്ത് ഫ്‌ളോറിഡായിലെ എല്ലാ മലയാളികൾക്കും അവരുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പവും, സുഖപ്രദവുമാക്കുന്നതിനുളള അടിസ്ഥാന വിവരങ്ങൾ, സൗത്ത് ഫ്‌ളോറിഡായിലെ മലയാളികളുടെ നേതൃത്വത്തിലുളള ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം ആരാധനാലയങ്ങളുടെ വിവരങ്ങൾ, സർവ്വീസ് സമയം, സൗത്ത് ഫ്‌ളോറിഡ മലയാളി കുടിയേറ്റത്തിന്റെ ചരിത്രം; നിലവിലെ വിവരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, നിയമ മേഖലകളെക്കുറിച്ചുളള അടിസ്ഥാന അറിവുകൾ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിരവധിയായ വിഷയങ്ങളിൽ റഫറൻസ് മെറ്റീരിയൽസ് ഈ സുവനീറിൽ ഒരുക്കിയിരിക്കും.

ഡിജിറ്റൽ കോപ്പി ലഭിക്കുവാനുളള ഒരു ക്യൂആർകോഡ് സുവനീറിൽ ക്രമീകരിച്ചിരിക്കുന്നതിലൂടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് സുവനീറിന്റെ ഡിജിറ്റൽ പകർപ്പ് എളുപ്പത്തിൽ ആക്‌സസ്സ് ചെയ്യുവാനുളള സൗകര്യം ക്രമീകരിക്കുന്നുണ്ട്. വരും തലമുറക്ക് ഇതൊരു ചരിത്ര പുസ്തകമാക്കുവാൻ കേരള സമാജം ജനപങ്കാളിത്തത്തോടുകൂടി തയ്യാറാക്കുന്ന ഈ സ്മരണികയിൽ ഇംഗ്ലീഷിലും, മലയാളത്തിലും ലേഖനങ്ങളും, ചെറുകഥകളും, കവിതകളും, കാർട്ടൂണുകളും, പെയിന്ററിംഗുകളും, പാചകകുറിപ്പുകളും തയ്യാറാക്കി അയക്കാവുന്നതാണ്.

നിങ്ങളുടെ സൃഷ്ടികൾ [email protected] മെയിലിലേക്ക് ഡിസംബർ 20ന് മുമ്പ് അയച്ചു കൊടുക്കേണ്ടതാണ്. ലേഖനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാവുന്നതാണ്. ഇംഗ്ലീഷിലും മലയാളത്തിലും തന്നിരിക്കുന്ന വിഷയത്തിൽ മാത്രമാണ് ലേഖനങ്ങൾ എഴുതി അയയ്‌ക്കേണ്ടത്. വിദഗ്ദ്ധ സമിതി പരിശോധിച്ച് തെരഞ്ഞെടുക്കുന്ന ലേഖനങ്ങൾ മാത്രമാണ് സ്മരണികയിൽ പ്രസിദ്ധീകരിക്കുന്നത്. ഈ അവിസ്മരണീയമായ സുവനീർ അണിയിച്ചൊരുക്കുന്നതിനായി കേരള സമാജത്തിന്റെ 41-ാമത്തെ കമ്മിറ്റി ഇതിന് ചുക്കാൻ പിടിക്കുമ്പോൾ കേരള സമാജത്തിന്റെ എല്ലാ മുൻ പ്രസിഡന്റുമാരുടെയും നിർല്ലോഭമായ സഹായസഹകരണങ്ങളും, അതോടൊപ്പം നാല്പതോളം സുവനീർ കമ്മിറ്റി അംഗങ്ങളും കർമ്മനിരതരായി പ്രവർത്തിക്കുന്നു.

vachakam
vachakam
vachakam

ശംഖൊലിയുടെ എഡിറ്റോറിയൽ ബോർഡിൽ കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, സെക്രട്ടറി നിബു പുത്തേത്ത്, ട്രഷറർ ജറാൾഡ് പെരേരേ, മുൻ പ്രസിഡന്റുമാരായ ജേജോ വത്യോലിൽ, സാജൻ മാത്യു, ബാബു കല്ലിടുക്കിൽ, സജി സക്കറിയാസ്, ജോയി കുറ്റിയാനി, 2025 പ്രസിഡന്റ ് ഇലക്ട് ബിജു ജോൺ എന്നിവർ നേതൃത്വം നൽകുന്നു.
ഡിസംബർ 7-ാം തിയതി ശനിയാഴ്ച കൂപ്പർ സിറ്റി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച്
നടത്തുന്ന കേരള സമാജം ക്രിസ്മസ് പരിപാടിയിൽ ഈ സ്മരണികയുടെ ഒരു ഡമ്മി പ്രകാശനം
ചെയ്യുന്നു. കേരള സമാജം ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഫാമിലി പിക്ചർ എടുക്കുന്നതിനായി സൗജന്യമായി ഫേട്ടോ ബൂത്ത് ക്രമീകരിക്കുന്നു.

ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് എഡിറ്റോറിയൽ ബോർഡ് ഓർമ്മിപ്പിക്കുന്നു.
ഡിസംബർ 3-ാം തിയതിക്ക് മുമ്പായി ഫാമിലി പിക്ചർ ഡൗൺലോഡ് ചെയ്ത് അയച്ചു കൊടുക്കുന്നവർക്കായി കേരള സമാജം സൗജന്യമായി 2025 ലെ വാർഷിക കലണ്ടറോടുകൂടി നിങ്ങളുടെ ഫാമിലി പിക്ചർ ചേർത്ത് ഒരോ കോപ്പി നൽകുന്നതാണ്.

വിഷയം: ഇംഗ്ലീഷ്

vachakam
vachakam
vachakam

1) Empowering Voices: Motivating Indian American Youth to Enter Mainstream US Politics
2) How Indian American Youth Can Succeed in the US while Preserving Their Cultural Heritage and Identtiy?

3) Opening Up: Initiating Conversation on Resolving Youth Mental Health Issues in a High Pressure World

4) Empowering Indian American Youth: Unlocking Entrepreneurial Potential in this Land of Opportuntiy.

വിഷയം: മലയാളം

1) സീനിയർ ലിവിംഗ് ഫെസിലിറ്റികൾ ഈ കാലഘട്ടത്തിന്റെ ആവശ്യമോ? മുതിർന്ന പൗരന്മാർക്ക് സീനിയർ ലിവിംഗ് ഫെസിലിറ്റികൾ വഴി ആശ്വാസവും, പ്രതീക്ഷയും, കൂടുതൽ സുരക്ഷിതത്വവും നൽകുമോ?

2) ആധുനീക യുഗത്തിലെ മാധ്യമങ്ങൾ മുതിർന്ന പൗരന്മാരുടെ സാമൂഹിക ബന്ധങ്ങൾ എങ്ങനെ മാറ്റുന്നു? വെല്ലുവിളികളും, അനുഭവങ്ങളും, അവയിൽ പതിയിരിക്കുന്ന ചതിക്കുഴികളും.

3) ഒരു കുടിയേറ്റ സമൂഹത്തിൽ, നമ്മുടെ സംസ്‌കാരവും, പാരമ്പര്യങ്ങളും എങ്ങനെ നില നിർത്തുവാനും, തലമുറകൾക്കു കൈമാറുവാനും കഴിയും?

Rules & Regulations of the Article Competition for the Kerala Samajam Souvenir:

1. Times New Roman font

2. Font size 11

3. Single spaced

4. Maximum two-typed pages

5. Only typed articles in Malayalam and English will be accepted

5. Maximum 950 words for English and Malayalam articles

6. One inch margin on all four sides

7. All articles are from US Malayalees only

8. Seleted articles will be published in the souvenir?

[email protected]

ജോയി കുറ്റിയാനി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam