വിവാഹം കഴിച്ചാലോ കന്യാസ്ത്രീ ആയാലോ പിതാവ് നൽകിയ സ്വത്ത് നഷ്ടമാകില്ല; ഹൈക്കോടതിയുടെ സുപ്രധാന വിധി

MAY 15, 2026, 10:34 PM

കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ പിതാവ് നൽകിയ സ്വത്ത് നഷ്ടപ്പെടുമെന്ന വ്യവസ്ഥ നിയമപരമല്ലെന്നും അത് പാലിക്കാൻ ആരും ബാധ്യസ്ഥരല്ലെന്നും ഹൈക്കോടതി. പിതാവ് എഴുതിയ ധനനിശ്ചയാധാരത്തിലെ ഈ നിബന്ധന മുൻനിർത്തി സഹോദരിയുടെ ഭൂമി സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശി വർക്കിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

1965-ൽ തയാറാക്കിയ ധനനിശ്ചയാധാര പ്രകാരം വർക്കിയുടെ സഹോദരി കത്രീനയ്ക്ക് പിതാവ് 10 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ മകൾ വിവാഹിതയാവുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ ഈ ഭൂമി മകന് (വർക്കിക്ക്) ലഭിക്കുമെന്നൊരു വ്യവസ്ഥ ആധാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. 1971-ൽ വിവാഹിതയായ കത്രീന ജർമനിയിലേക്ക് പോവുകയും, 1983-ൽ പിതാവ് മരണപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ ആധാരത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി വർക്കി ഈ 10 സെന്റ് ഭൂമി സ്വന്തം പേരിലേക്ക് പോക്കുവരവ്  ചെയ്തു.

ഇതിനെതിരെ കത്രീന മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് കോട്ടയം അഡീഷണൽ ജില്ലാ കോടതിയിൽ നൽകിയ അപ്പീലിൽ കത്രീനയ്ക്ക് അനുകൂലമായി ഉത്തരവുണ്ടായി. ഇതിനെ ചോദ്യം ചെയ്താണ് വർക്കി ഹൈക്കോടതിയെ സമീപിച്ചത്.

vachakam
vachakam
vachakam

ഒരു വ്യക്തിയുടെ വിവാഹത്തിനോ കന്യാസ്ത്രീയാകുന്നതിനോ തടസ്സമായി നിൽക്കുന്ന തരത്തിലുള്ള ഇത്തരം വ്യവസ്ഥകൾ ഇന്ത്യൻ കരാർ നിയമത്തിലെ (Indian Contract Act) 26-ാം വകുപ്പ് പ്രകാരം പൂർണ്ണമായും അസാധുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം നിബന്ധനകൾ പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നും, പിതാവ് നൽകിയ 10 സെന്റ് സ്ഥലത്തിൽ കത്രീനയ്ക്ക് പൂർണ്ണമായ അവകാശമുണ്ടെന്നും വ്യക്തമാക്കിയ കോടതി വർക്കിയുടെ അപ്പീൽ തള്ളുകയായിരുന്നു.

News tags: Kerala High Court Verdict, Property Rights After Marriage, Justice S. Easwaran, Indian Contract Act Section 26, Vaikom Property Dispute, Settlement Deed Conditions, Women Property Rights, Christian Succession, Void Conditions in Deeds.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam