മുല്ലപെരിയാർ കേസില്‍ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

AUGUST 19, 2026, 12:15 AM

ദില്ലി:  കേരളം  മുല്ലപെരിയാർ കേസില്‍ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ചു.  അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്.

 സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

  കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യുണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകും. 

vachakam
vachakam
vachakam

 1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് ഏബ്രഹാം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുല്ലപെരിയാർ ഉൾപ്പടെയുള്ള അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിൽ ഹാജരാകാൻ അഭിഭാഷകൻ ജി പ്രകാശിനെയാണ് നിയമിച്ചത്.  റോയ് എബ്രഹാമിനെ നിയമിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ജി പ്രകാശിനെ മാറ്റിയതായി വ്യക്തമാക്കുന്നില്ല. എന്നാൽ പകരം നിയമനം എന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam