തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന പനിബാധിതരുടെ എണ്ണം 13000 കടന്നു. ശനിയാഴ്ച മാത്രം പനിബാധിച്ച് ചികിത്സ തേടിയത് 13187 പേരാണ്.
ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 2851 പേരാണ് ജില്ലയില്‍ പനിബാധിച്ച് ചികിത്സ തേടിയത്.
തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രതിദിന പനിബാധിതര്‍ ആയിരത്തിന് മുകളിലാണ്. 75 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 312 പേര്‍ ഡെങ്കിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയിട്ടുണ്ട്.
13 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. 13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. 8 പേര്‍ എലിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയിട്ടുണ്ട്. മലേറിയ ബാധിച്ച് ഏഴ് പേരാണ് ചികിത്സയിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
