കേരളാ കൾച്ചറൽ സെന്റും കേരള അസോസിയേഷൻ ഓഫ്  ഷിക്കാഗോയും തങ്ങളുടെ ആദരണീയരായ അംഗങ്ങളെ പുനരാദരിച്ചു

AUGUST 30, 2026, 6:53 AM

ഷിക്കാഗോ: കേരളാ കൾച്ചറൽ സെന്ററിന്റെയും കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടേയും അംഗങ്ങളായ ജോസ് ചെന്നിക്കര, ഹെറാൾഡ് ഫിഗെരെദോ, അവർക്ക് ലഭിച്ച ബഹുജന ആദരവിനെ മാനിച്ച് കേരളാ കൾച്ചറിൽ സെന്ററിൽ  ആഗസ്റ്റ് 28 ന് പുനരാദരിച്ചു. കെ.എ.സി പ്രസിഡന്റ് ആന്റോ കവലയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംയുക്ത എക്‌സിക്യൂട്ടീവ് യോഗം കെ.സി.സി. ചെയർമാൻ പ്രമോദ് സക്കറിയാസിന്റെ സ്വാഗതം പ്രസംഗത്തോടെ ആരംഭിച്ചു.

തന്റെ സ്വാഗത പ്രസംഗത്തിൽ ചെയർമാൻ പ്രമോദ് സ്‌കറിയാസ് തങ്ങളുടെ അംഗങ്ങളായ ജോസ് ചെന്നിക്കര, ഹെറാൾഡ് ഫിഗരെദോ എന്നിവരെ ആദരിച്ച ഗീതമണ്ഡലത്തിനും  മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് ഷിക്കാഗോയ്ക്കും നന്ദി പ്രകടിപ്പിക്കുകയും അവരുടെ ദീർഘവീക്ഷണത്തെയും സാമൂഹിക അവബോധത്തെ സ്ലാഘിക്കുകയും ചെയ്തു.

ഗീതാമണ്ഡലം ഷിക്കാഗോ ആഗസ്റ്റ് 23ന് തങ്ങളുടെ ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ഓണാഘോഷവേളയിലും അതുപോലെ മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ആഗസ്റ്റ് 21ന് സംഘടിപ്പിച്ച ഓണാഘോഷ വേളയിലുമാണ് പ്രസ്തുത വ്യക്തികളെ ആദരിച്ചത്.

vachakam
vachakam
vachakam

ജോസ് ചെന്നിക്കരയ്ക്ക്, (വാചകം സി.ഇ.ഒ) മാദ്ധ്യമരംഗത്തു മലയാളികളുടെ ഭാഷാപോണഷത്തിനും വളർച്ചക്കും വേണ്ടി വാചകം എന്ന വീക്കിലി പ്രിന്റ് & ഓൺലൈൻ പേപ്പർ മുഖേന മാലയാളികൾക്കുവേണ്ടി നടത്തുന്ന സേവനങ്ങൾക്കാണ് ഗീതാമണ്ഡലം പൊന്നാടയണിയിച്ച് ആദരിച്ചത്.

അതുപോലെ തന്നെ ഹെറാൾഡ് ഫിഗരെദൊ കഴിഞ്ഞ 48 വർഷങ്ങളായി  ഷിക്കാഗോ മലയാളി കമ്മ്യൂണിറ്റിയിൽ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ ആദരിച്ചാണ് മിഡ് വെസ്റ്റ് മലയാളി  അസോസിയേഷൻ പൊന്നാടണിയിച്ചു ബഹുമാനിച്ചത്.

സ്റ്റാൻലി ജോസഫ്, സന്തോഷ് അഗസ്റ്റിൻ, ജോർജ് കുരിയാക്കോസ് എന്നിവരും ആശംസയറിയിച്ച് സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam