മൺമറഞ്ഞ പിതാമഹൻ ക്‌നായി തോമയുടെയും, പൂർവ്വ പിതാക്കന്മാരായ മാർ മാത്യു മാക്കിൽ, മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരുടെ ഓർമ്മകൾ അയവിറക്കി കൊണ്ട്, ഷിക്കാഗോ കെ.സി.എസ് ഇവരുടെ ഓർമ്മ ദിനം ആചരിച്ചു.
മെയ് 16ന് നടന്ന കെ.സി.എസ് ജനറൽ ബോഡിക്കും സോഷ്യൽ ബോഡിക്കും ശേഷം നടന്ന ചടങ്ങുകൾക്ക് കെ.സി.എസ് പ്രസിഡന്റ് ജോസ് ആനമല നേതൃത്വം നൽകി. പൂർവ്വ പിതാമഹന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രാർത്ഥനകൾക്ക് റവ. ഫാദർ ജോസ് കുന്നത്തുകിഴക്കേതിൽ നേതൃത്വം നൽകി.
ചടങ്ങുകൾക്ക് ശേഷം, ജോസച്ചൻ മൺമറഞ്ഞു പോയ പൂർവ്വ പിതാമഹൻ ക്‌നായി തോമ, ക്‌നാനായ സമുദായത്തിന് നൽകിയ ലീഡർഷിപ്പിനെ കുറിച്ച് സംസാരിക്കുകയും, അദ്ദേഹത്തിന്റെ അവതാനങ്ങളെ വാഴ്ത്തുകയും ചെയ്തു. അതിന് ശേഷം ജോസച്ചൻ പൂർവ്വ
പിതാക്കന്മാരായ മാർ മാത്യു മാക്കിൽ, മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരുടെ ഓർമ്മകൾ അയവിറക്കി സംസാരിക്കുകയും, ക്‌നാനായ സമൂഹത്തിന്റെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിൽ അവർ ജാഗരൂകരായിരുന്നു എന്ന് എടുത്തു പറയുകയും ചെയ്തു.
പങ്കെടുത്തവരെല്ലാം കെ.സി.എസ് എക്‌സിക്യൂട്ടീവ് ഒരുക്കിയ ലഞ്ച് ആസ്വദിച്ചുകൊണ്ട് കുശല സംഭാഷണം നടത്തുകയും സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു ക്ഷുദ്ര ശക്തികൾക്കെതിരെ പ്രവർത്തനങ്ങൾ ഏകോപിക്കണം എന്നും അഭിപ്രായപ്പെടുകയും ചെയ്തു.
ഷാജി പള്ളിവീട്ടിൽ, കെ.സി.എസ് ജനറൽ സെക്രട്ടറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
