മോഹൻ ഭാഗവതിന്റെ അമേരിക്കൻ പരിപാടി; സംഘാടകരായ എച്ച്ഇഎഡി ഫോറത്തിന്റെ എക്സ് അക്കൗണ്ട് പൂട്ടിച്ച് പ്ലാറ്റ്‌ഫോം

AUGUST 27, 2026, 9:52 AM

അമേരിക്കയിലെ ന്യൂയോർക്കിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന വൻ സ്വീകരണ പരിപാടിക്ക് തൊട്ടുമുൻപ് സംഘാടകർക്ക് തിരിച്ചടി നൽകി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ്. പരിപാടിയുടെ പ്രധാന സംഘാടകരായ 'അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്' (AHEAD Forum) എന്ന സംഘടനയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടാണ് എക്സ് അധികൃതർ താൽക്കാലികമായി റദ്ദാക്കിയത്.

മാഡിസൺ സ്ക്വയർ ഗാർഡനിലെ ഇൻഫോസിസ് തിയേറ്ററിൽ ആഗസ്റ്റ് 29-ന് നടക്കാനിരിക്കുന്ന 'യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ' എന്ന പൊതുസമ്മേളനത്തിന്റെ പ്രചാരണ നീക്കങ്ങൾ സജീവമായിരിക്കെയാണ് ഈ അപ്രതീക്ഷിത നടപടി. അക്കൗണ്ട് അപ്രത്യക്ഷമായതോടെ സംഘാടകരും പ്രവാസി ഹൈന്ദവ കൂട്ടായ്മകളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ നയങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് എക്സ് അക്കൗണ്ട് പൂട്ടിയിരിക്കുന്നത്.

അക്കൗണ്ട് റദ്ദാക്കിയത് സാങ്കേതികമായി സംഭവിച്ച തെറ്റാകാം എന്ന് അഭിപ്രായപ്പെട്ട സംഘാടകർ അടിയന്തരമായി അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എക്സ് അധികൃതർക്ക് അപ്പീൽ നൽകിയിട്ടുണ്ട്. എല്ലാ സമുദായങ്ങൾക്കിടയിലും പരസ്പര ബഹുമാനവും സമഭാവനയും സമാധാനവും വളർത്തുന്ന രീതിയിലുള്ള വിവരങ്ങൾ മാത്രമാണ് തങ്ങൾ പങ്കുവെച്ചിട്ടുള്ളതെന്ന് എച്ച്ഇഎഡി ഫോറം വ്യക്തമാക്കി.

ഇരുനൂറിലധികം ഹിന്ദു-അമേരിക്കൻ പ്രവാസി സംഘടനകളുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ വൻ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നത്. എന്നാൽ ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി ഉൾപ്പെടെയുള്ളവർ പരിപാടിക്കെതിരെ എതിർപ്പുമായി രംഗത്തുവന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

സ്വകാര്യമായി സംഘടിപ്പിക്കുന്ന ഒരു പരിപാടി തടയാൻ നഗരസഭയ്ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയെങ്കിലും ആർഎസ്എസ് ആശയങ്ങളോടുള്ള തന്റെ ശക്തമായ വിയോജിപ്പ് മേയർ പരസ്യമാക്കിയിരുന്നു. ഇതേതുടർന്ന് ചില വിദേശ ഇടത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ വ്യാപകമായി റിപ്പോർട്ടുകൾ നൽകപ്പെട്ടതെന്ന് കരുതപ്പെടുന്നു.

നേരത്തെ യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലിജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) മോഹൻ ഭാഗവതിന്റെ വിസ റദ്ദാക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. എന്നാൽ ഏജൻസിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞ ഇന്ത്യ, വംശീയ അജണ്ടയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് യുഎസ്സിഐആർഎഫ് എന്ന് കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.

പരിപാടി തടസ്സപ്പെടുത്താനും പ്രകോപനങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചില പ്രത്യേക കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത നീക്കമാണ് സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിച്ചതിന് പിന്നിലെന്ന് പ്രവാസി കൂട്ടായ്മകൾ ആരോപിക്കുന്നു. ഇതിനിടെ ചടങ്ങിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് ആളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ മുന്നറിയിപ്പ് പത്രം പുറപ്പെടുവിച്ചിട്ടുണ്ട്.

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നടത്തുന്ന അന്താരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് മോഹൻ ഭാഗവത അമേരിക്കയിൽ എത്തിയത്. ചടങ്ങുകൾ തടസ്സമില്ലാതെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സംഘാടകർ വീണ്ടും ആവർത്തിച്ചു.


സോഷ്യൽ മീഡിയ നിയന്ത്രണങ്ങളും രാഷ്ട്രീയ എതിർപ്പുകളും നിലനിൽക്കുമ്പോഴും അയ്യായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന മാഡിസൺ സ്ക്വയർ ഗാർഡനിലെ ചടങ്ങ് വലിയ വിജയമാക്കാനുള്ള തയാറെടുപ്പിലാണ് പ്രവാസി സമൂഹം. അടിയന്തരമായി അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.


English Summary Social media platform X suspended the account of American Hindus for Engagement and Dialogue (AHEAD Forum), the primary organisers of RSS chief Mohan Bhagwat upcoming event at New York Madison Square Garden. The suspension comes amid political controversy and protests surrounding the event, while the organisers submitted an appeal to X stating the action might have occurred in error as their content strictly promoted interfaith peace and harmony.
Tags: Mohan Bhagwat, AHEAD Forum, X Account Suspended, Madison Square Garden, RSS NYC Event, World News, World News Malayalam, Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam