ജീവനൊടുക്കാൻ നദിയിൽ ചാടി; യുവതിയെ മുതല കടിച്ചു, നിലവിളി കേട്ട് നാട്ടുകാർ രക്ഷപ്പെടുത്തി!

NOVEMBER 6, 2026, 2:53 AM

കർണാടകയിലെ കുക്കെ സുബ്രഹ്മണ്യയിലെ കുമാരധാര പാലത്തിന് സമീപം നദിയിൽ ചാടിയ യുവതിയെ മുതല കടിച്ചു. ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ നിലവിളി കേട്ടെത്തിയ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് യുവതി നദിയിലേക്ക് ചാടിയതെന്ന് പോലീസ് വ്യക്തമാക്കി. മുതലയുടെ കടിയേറ്റ യുവതി നിലവിളിച്ചതോടെയാണ് സമീപത്തുണ്ടായിരുന്ന ലോഡ്ജിലെ ജീവനക്കാർ വിവരം സുബ്രഹ്മണ്യ പോലീസിനെ അറിയിച്ചത്.

പോലീസും നാട്ടുകാരും ചേർന്ന് യുവതിയെ നദിയിൽ നിന്ന് കരയ്‌ക്കെത്തിച്ചു. തുടർന്ന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതലയുടെ കടിയേറ്റ് ചെറിയ പരിക്കുകൾ മാത്രമാണ് യുവതിക്കുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.

vachakam
vachakam
vachakam

പ്രഥമശുശ്രൂഷ നൽകിയ ശേഷം കൗൺസിലിംഗും നൽകി. പിന്നീട് യുവതിയെ കുടുംബാംഗങ്ങളോടൊപ്പം വീട്ടിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

English Summary: A woman who jumped into the Kumaradhara river in Karnataka to end her life was attacked by a crocodile. Local residents rescued her after hearing her screams. Police stated she sustained minor injuries and was sent home with her family after first aid and counseling.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Karnataka, Crocodile Attack, Kumaradhara River, Suicide Attempt, Kukke Subrahmanya

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam