നാലു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: ഏഴാം ക്ലാസുകാരിയിലേക്ക് പൊലീസ് എത്തിയത്  രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ

MARCH 18, 2025, 7:32 AM

കണ്ണൂർ : നാലു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ആരെന്ന് അറിഞ്ഞപ്പോഴുള്ള ‍ഞെട്ടലിലാണ് മലയാളികൾ.  

രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്   പന്ത്രണ്ടുകാരിയിലേക്ക് പൊലീസ് എത്തിയത്.  

വളപ്പട്ടണം എസ്എച്ച്ഒ ബി. കാർ‌ത്തിക് പറഞ്ഞത് ഇങ്ങനെ...മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും ഉണ്ടായ ചില സംശയങ്ങളാണ് അന്വേഷണം വഴിതിരിച്ചുവിട്ടതെന്ന്.... 

vachakam
vachakam
vachakam

രാത്രി ഉറങ്ങുന്നതിനു മുൻപ് വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നു. പുറത്തുനിന്ന് ആർക്കും അകത്തേക്ക് കയറാനാകില്ലെന്നും മുത്തുവും ഭാര്യയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് അതുവരെ പൊലീസിനു യാതൊരു സംശയവും തോന്നാതിരുന്ന പെൺകുട്ടിയിലേക്ക് അന്വേഷണം വിരൽചൂണ്ടിയത്.

പ്രതിയായ കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മ കുട്ടിയോട് ഒപ്പമില്ല. പിതാവ് മരിച്ച ശേഷം മാസങ്ങൾക്ക് മുൻപാണ് കുട്ടി മുത്തുവിനും ഭാര്യയ്ക്കും ഒപ്പം എത്തിയതെന്നും കാർത്തിക് പറഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ പെൺകുട്ടിക്ക് സാധിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ കിടക്കുന്നു എന്ന വിവരം കിട്ടിയതെന്ന് എസ്എച്ച്ഒ കാർത്തിക് പറഞ്ഞു. പിന്നാലെ അന്വേഷണ സംഘത്തെ സംഭവം നടന്ന വീട്ടിലേക്ക് അയച്ചു. പ്രാഥമിക അന്വേഷണം അപ്പോൾ‌ തന്നെ ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ നടന്നത് കൊലപാതകമാണെന്ന് മനസിലായി. ഏഴാം ക്ലാസിലാണ് പ്രതിയായ കുട്ടി പഠിക്കുന്നത്.  

 മാതാപിതാക്കൾ‌ക്ക് ചെറിയ കുഞ്ഞിനോട് സ്നേഹം കൂടിയതു കാരണമുണ്ടായ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിനു പിന്നിലെ കാരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam