വടക്കുംനാഥ സന്നിധിയിലേക്ക് കണിമംഗലം ശാസ്താവ്; തൃശൂരില്‍ ഗതാഗത നിയന്ത്രണം

MAY 5, 2025, 8:25 PM

തൃശൂര്‍: പൂരത്തിന്റെ ഭാഗമായി കണിമംഗലം ശാസ്താവ് പുറപ്പെട്ട് വടക്കുംനാഥ സന്നിധിയിലേക്ക്. തൃശൂര്‍ നഗരത്തില്‍ എത്തുന്ന ആദ്യ പൂര കാഴ്ചയാണിത്. ഘടക പൂരങ്ങളുടെ വരവിന് മുന്നോടിയായി തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാവിലെ 6 മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങി. പൂരം അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും റൗണ്ടിലേക്ക് കടത്തിവിടില്ല.

സ്വകാര്യവാഹനങ്ങള്‍ക്ക് റൗണ്ടിന്റെ ഔട്ടര്‍ റിങ്ങ് വരെ മാത്രമാണ് പ്രവേശനാനുമതിയുള്ളു. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ നമ്പരും തിരിച്ചറിയല്‍ രേഖയും കരുതണമെന്നാണ് പൊലീസ് അറിയിപ്പ്. ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനും നോര്‍ത്ത് ബസ് സ്റ്റാന്‍ഡിനും പുറമേ, വെസ്റ്റ് ഫോര്‍ട്ട് ജംക്ഷനില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു.

ഒല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ മുണ്ടുപാലം ജംക്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എസ്‌കെടി സൗത്ത് റിങ്ങ് വഴി തിരിച്ചു വിട്ട് റോഡ് വണ്‍വേയാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam