കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് മുന്നിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റലിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജനാണ് പരാതി നൽകിയത്.
സ്റ്റോറേജ് തീർന്നു എന്നു പറഞ്ഞാണ് ബ്രണ്ണൻ കോളേജ് സ്ട്രോങ് റൂമിന് മുന്നിലെ ക്യാമറകളുടെ ഹാർഡ് ഡിസ്ക് മാറ്റിയത്.
ഹാർഡ് ഡിസ്ക്ക് മാറ്റുന്ന കാര്യം അറിയിച്ച് സ്ഥാനാർഥികളുടെ ഏജൻ്റുമാരെ വിളിപ്പിച്ചിരുന്നു.
സ്ഥാനാർഥിയുടെ ഏജൻ്റ് എത്തുംമുമ്പെ ഹാർഡ് ഡിസ്ക് മാറ്റി. ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. മാറ്റിയ സമയത്തെ വിഷ്വൽ കട്ടാണ്.
എന്തുകൊണ്ട് കൂത്തുപറമ്പിലും തലശ്ശേരിയിലും മാത്രം ഹാർഡ് ഡിസ്ക് മാറ്റേണ്ടി വരുന്നു എന്നും ജയന്തി രാജൻ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
