അംഗസംഘടനകളുടെ താത്പര്യാർത്ഥം ഫോമാ കൺവൻഷൻ 2026 ഏർളി ബേർഡ് രജിസ്‌ട്രേഷൻ മെയ് 31 വരെ നീട്ടി: ടീം വോയ്‌സ് ഓഫ് ഫോമ

MAY 1, 2026, 12:48 PM

ഹൂസ്റ്റൺ: നിരവധി അംഗസംഘടനകളുടെ അഭ്യർത്ഥന മാനിച്ച് ഫോമായുടെ ഒൻപതാം ഫാമിലി കൺവൻഷൻ 2026നുള്ള ഏർളി ബേർഡ് രജിസ്‌ട്രേഷൻ മെയ് 31 വരെ നീട്ടിയെന്ന് പ്രസിഡന്റ് ബേബി മണക്കന്നേൽ അറിയിച്ചു. ഏർളി ബേർഡ് രജിസ്‌ട്രേഷൻ എപ്രിൽ 30ന് അവസാനിച്ച സാഹചര്യത്തിൽ വിവിധ റീജിയനുകളിൽ ആവേശകരമായ കൺവൻഷൻ കിക്കോഫുകൾ നടക്കുന്നതിനാലും ഡെലിഗേറ്റ്‌സ് ലിസ്റ്റ് പബ്‌ളീഷ് ചെയ്യാത്തതിനാലും അംഗസംഘടനകൾക്ക് പുറമെ ആർ.വി.പി മാരുടെയും നാഷണൽ കമ്മിറ്റി മെമ്പർമാരുടെയും താത്പര്യാർത്ഥമാണ് ഏർളി ബേർഡ് രജിസ്‌ട്രേഷൻ മെയ് 31 വരെ നീട്ടാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരുമാനിച്ചതെന്ന് ബേബി മണക്കന്നേൽ വ്യക്തമാക്കി.

ഏർളി ബേർഡ് രജിസ്‌ട്രേഷന് ഇതുവരെ ആവേശകരമായ പങ്കാളിത്തമുണ്ടെന്നും ഇത് ഫോമായെ ജനങ്ങൾ നെഞ്ചേറ്റുന്നതിന്റെ തെളിവാണെന്നും ബേബി മണക്കന്നേൽ പറഞ്ഞു. നൂറ് അംഗസംഘടനകൾ തികച്ച് റിക്കാർഡ് സാഥാപിച്ച ഫോമാ അതിന്റെ 9ാം നാഷണൽ കൺവൻഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്.

2008ൽ ഫോമാ പിറന്ന അതേ മണ്ണായ ഹൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കൺവൻഷന് കൂടി തിരശീല ഉയരുന്നത്. ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ വിഖ്യാതമായ എൻ.ആർ.ജി സ്റ്റേഡത്തിന് തൊട്ട് എതിർവശത്തുള്ള ഈ ആഡംബര ഹോട്ടൽ സമുച്ചയമായ 'വിൻധം ഹൂസ്റ്റണി'ൽ അരങ്ങേറുന്ന കൺവൻഷൻ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് സംഘാടകർ. 

vachakam
vachakam
vachakam

ഫോമായുടെ ആദ്യ പ്രസിഡന്റ് ശശിധരൻ നായർ, പിന്നീട് സ്തുത്യർഹമായി സേവനമനുഷ്ഠിച്ച ജോൺ ടൈറ്റസ്, ബേബി ഊരാളിൽ, ജോർജ് മാത്യു, ആനന്ദൻ നിരവേൽ, ബെന്നി വാച്ചാച്ചിറ, ഫിലിപ്പ് ചാമത്തിൽ, അനിയൻ ജോർജ്, ഡോ. ജേക്കബ് തോമസ് എന്നിവരെല്ലാം 9-ാം കൺവൻഷന്റെ വൻ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.

പ്രസിഡന്റ് ബേബി മണക്കന്നേൽ,  ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ തുടങ്ങിയവർ ഫാമിലി കൺവൻഷൻ സംബന്ധിച്ച വിവിധ കമ്മിറ്റികളുടെ തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നു. സുബിൻ കുമാരൻ ആണ് കൺവൻഷൻ ചെയർമാൻ.

ഏർളി ബേർഡ് രജിസ്‌ട്രേഷനുള്ള ലിങ്ക്: https://fomaafamilyconvention2026.com/Registration.php

vachakam
vachakam
vachakam

എ.എസ് ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam