വി.മൂറോൻ കൂദാശക്കൊരുങ്ങി ഹൂസ്റ്റൻ സെന്റ്‌ബേസിൽസ് ദേവാലയം

NOVEMBER 24, 2024, 8:31 AM

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട ഹൂസ്റ്റൻ സെന്റ് ബേസിൽസ് യാക്കോബായ സുറിയാനി പള്ളിയുടെ സമർപ്പണ കൂദാശ കർമ്മം 2024 നവംബർ 29,30 (വെള്ളി, ശനി) തിയതികളിലായി, ഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

സത്യസുറിയാനി സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളിൽ അടിയുറച്ച് വിശ്വസിച്ച്, പ. അന്ത്യോഖ്യാ സിംഹാസനത്തോടുള്ള സ്‌നേഹവും വിധേയത്വവും നിലനിർത്തിക്കൊണ്ട്, തങ്ങൾക്ക് ആരാധിക്കുവാൻ സ്വന്തമായി ഒരു ദേവാലയമുണ്ടാക്കണമെന്ന ചിരകാല അഭിലാഷം ഇടവകാംഗങ്ങളേവരും ഇടവകയിലും സമീപ ഇടവകയിലുമുള്വ വിശ്വാസികളുടെ തീഷ്ണമായ പരിശ്രമത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും അദ്ധ്യാത്മീക മാർഗ്ഗദർശികളായ വൈദീകരുടെ ഉപദേശത്തിന്റെയും ഭദ്രാസന മെത്രാപ്പൊലീത്തായുടെ ദീർഘവീക്ഷണത്തിന്റെയും പരിണിതഫലമാണ്, ബസ്സേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമാകുന്ന ഈ വിശുദ്ധ ദേവാലയം.

ഹൂസ്റ്റൻ ഫോർട്ട് ബെൻസ് കൗണ്ടിയിലെ അർക്കോള സിറ്റിയിൽ പോസ്റ്റ് റോഡിൽ ഹൈവേ 6നും ഹൈവേ 288നും 5 മിനിറ്റിൽ കുറഞ്ഞ ദൂരത്തായി മലയാളികൾ തിങ്ങിപ്പാർക്കുന്ന മിസ്സോറിസിറ്റിയുടേയും പിയർലാന്റിന്റേയും അടുത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്താണ് മനോഹരമായ ഈ ദേവാലയം പണിതിട്ടുള്ളത്.

vachakam
vachakam
vachakam

29-ാം തിയതി വെള്ളിയാഴ്ച വൈകിട്ട് 5മണിക്ക് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ദേവാലയത്തിന്റെ വി. മൂറോൻ കൂദാശക്ക് തുടക്കം കുറിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വി.മൂറോൻ അഭിഷേക ശുശ്രൂഷയിൽ വന്ദ്യ വൈദീക ശ്രേഷ്ഠരും ഒട്ടനവധി വിശ്വാസികളും പങ്കുചേരും.

30-ാം തിയതി ശനിയാഴ്ച രാവിലെ 8.30ന് പ്രഭാത പ്രാർത്ഥനയും അതേ തുടർന്ന് ആദ്യബലി അർപ്പണവും നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പല പ്രമുഖ വ്യക്തികളും ആശംസകൾ നേരും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വികാരി റവ. ഫാ. ബിജൊ മാത്യു, കോശി തോമസ് (വൈസ് പ്രസിഡന്റ്), സിമി ജോസഫ് (സെക്രട്ടറി), ജോണി വർഗീസ് (ട്രഷറർ), വിബിൻ മാത്യു  (ജോ. സെക്രട്ടറി), ഷാജി അബ്രഹാം (ജോ. ട്രഷറർ), ജയ്‌സൻ പി.കെ., ഷാജി വർഗീസ്, തോംസൻ തോമസ് (കമ്മിറ്റി മെമ്പേഴ്‌സ്) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുന്നു.

vachakam
vachakam
vachakam

ഈ പരിശുദ്ധ ദേവാലയത്തിന്റെ ചരിത്രത്തിന്റെ ഏടുകളിൽ ഒരു നാഴിക കല്ലായി എന്നെന്നും സ്മരിക്കപ്പെടുന്ന ഈ ധന്യചടങ്ങിൽ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ എല്ലാ വിശ്വാസികളേയും കർതൃനാമത്തിൽ ക്ഷണിക്കുന്നതായി വികാരി അറിയിച്ചു.

അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam