ആംബുലൻസിന് വഴി നൽകാതെ അപകടകരമായ രീതിയിൽ കാറോടിച്ച സംഭവം;  ലൈസൻസ് സസ്പെൻഡ് ചെയ്തു

NOVEMBER 24, 2024, 6:43 AM

കാസർകോട്: ആംബുലൻസിന് വഴി നൽകാതെ അപകടകരമായ രീതിയിൽ കാറോടിച്ച സംഭവത്തിൽ യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. . ദൃശ്യങ്ങൾ സഹിതം ആംബുലൻസ് ഡ്രൈവർ ഡെയ്സൺ ഡിസൂസ നൽകിയ പരാതിയിലാണ് നടപടി.

ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ കാസർകോട് എൻഫോഴ്സ്മെൻ്റ് ആർടിഒ പി രാജേഷിൻ്റേതാണ് നടപടി.

കെഎൽ 88 കെ 9888 എന്ന കാറാണ് അത്യാസന്ന നിലയിലുള്ള രോ​ഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.

vachakam
vachakam
vachakam

കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിൻ്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഒരു വർഷത്തേക്കാണ് യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിൻ്റെ അഞ്ചുദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കണം. 9,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്

 കാറുടമയായ മുഹമ്മദ് സഫുവാൻ്റെ ബന്ധുവാണ് വാഹനമോടിച്ച മുഹമ്മദ് മുസമ്മിൽ. മം​ഗളൂരുവിൽ പോയി മടങ്ങി വരുന്ന വഴിയാണ് കാർ ആംബുലൻസിനെ വഴി തടഞ്ഞത്. അത്യാസന്ന നിലയിലുള്ള രോ​ഗിയുമായി ആംബുലൻസ് കാഞ്ഞാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam