നാലുകോടി: പായിപ്പാട് ഗ്രാമപഞ്ചായത്ത് ബാലസഭയുടെയും ചോയിസ് റസിഡന്റ്സ് അസോസിയേഷന്റയും ആഭിമുഖ്യത്തിൽ പായിപ്പാട് പഞ്ചായത്ത് പതിന്നാലാം വാർഡിലെ പഠനത്തിൽ മികച്ച വിജയം നേടിയതും കായിക മത്സരത്തിൽ സമ്മാനം നേടിയതുമായ സ്നേഹ സന്തോഷ്, അർജുൻ ടി.എസ്, ആൽഫി ആൻഡ്രൂസ്, പ്രസില്ല മോൾ, അശ്വിൻ ജെ. പോൾ, ഇമ്മാനുവൽ ജിജോ, ആൻ മേരി സണ്ണി എന്നീ കുട്ടികളെ ആദരിച്ചു.
കൊല്ലാപുരം അങ്കണവാടിയിൽ വെച്ച് നടന്ന പരിപാടി പായിപ്പാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജെയിംസ് വേഷ്ണാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡാർളി റ്റെജി അദ്ധ്യക്ഷത വഹിച്ചു.
ബാലവേദിയുടെയും ചോയിസ് റസിഡന്റ്സ് അസോസിയേഷന്റയും ആഭിമുഖ്യത്തിൽ പായിപ്പാട് പഞ്ചായത്ത് പതിന്നാലാം വാർഡിലെ പഠനത്തിൽ മികച്ച വിജയം നേടിയതും കായിക മത്സരത്തിൽ സമ്മാനം നേടിയതുമായ കുട്ടികളെ ആദരിക്കുന്ന പരിപാടി പായിപ്പാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജെയിംസ് വേഷ്ണാൽ ഉദ്ഘാടനം ചെയ്യുന്നു.
ചോയിസ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോഷി കൊല്ലാപുരം ആമുഖ പ്രഭാഷണം നൽകി. പായിപ്പാട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജെയ്മോൻ, ബിജി പണിക്കപറമ്പിൽ, റ്റോജി സെബാസ്റ്റ്യൻ, ബോബി മുക്കാടൻ, സെബാസ്റ്റ്യൻ, റെയിച്ചൽ കുഞ്ഞുമോൻ, സജി മലയിൽ, ജൂലി മാതൃൂ, ലൗലി, പുഷ്പലത എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്