സോളുഖുംബു: സോളുഖുംബുവിൽ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.ഇയാളുടെ മൃതദേഹം ലുക്ലയിലേക്ക് ഹെലികോപ്ടറിൽ എത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.അപകടത്തിൽ സാരമായി പരിക്കേറ്റ മറ്റൊരാളെ എയർ ലിഫ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.ഫിഷ്ടെയിൽ എയറിന്റേയും ഡിനാസ്റ്റി എയറിന്റേയും ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുപാളികൾക്ക് മുകളിലുള്ള ഫെരിചെ ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്ടറുകളുടേയും റോട്ടർ ബ്ലേഡുകൾ കൂടിയിടിച്ച് നിലത്തേക്ക് കൂപ്പുകുത്തുകയായിരുന്നു.
നേപ്പാളിലെത്തുന്ന വിനോദ സഞ്ചാരികളേയും പർവ്വതാരോഹരുടേയും സഞ്ചാരത്തിനും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഹെലികോപ്ടറുകളാണ് കൂട്ടിയിടിച്ചത്.ഹെലികോപ്ടറുകൾ തകരുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. എന്നാൽ, ഒരേ സമയത്ത് എങ്ങനെയാണ് രണ്ട് ഹെലികോപ്ടറുകൾ അപകടകരമായ നിലയിൽ അടുത്തെത്തിയതെന്ന കാര്യത്തിൽ വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
