ദില്ലി: രാജ്യത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഹിമാചൽപ്രദേശിൽ 5 ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 173 ആയി. മധ്യപ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. ഗുണ, ശിവ്പുരി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 150ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
സൈന്യത്തിന്റെ നേതൃത്വത്തിലും സംസ്ഥാനത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഉത്തരാഖണ്ഡിൽ കേദാർനാഥ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്