തിരുവനന്തപുരം: സ്കൂൾ അക്കാദമിക കലണ്ടറിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ നേരത്തെ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്.
2022 - 23 അക്കാദമിക വർഷം 194 ആയിരുന്നു പ്രവൃത്തി ദിനങ്ങളുടെ എണ്ണം. തൊട്ടടുത്ത വർഷം ഇത് 212 ആക്കി ഉയർത്തി. തുടർന്ന് 2024 -25 അക്കാദമിക വർഷത്തിൽ അത് 220 ആയി വീണ്ടും വർധിപ്പിച്ചു. ഇതോടെ അധ്യാപകരുടെ പ്രതിഷേധം അണപൊട്ടി. ഒരു വശത്ത് സമരങ്ങളും മറുവശത്ത് നിയമപോരാട്ടവും. തുടർന്ന് ഹൈക്കോടതി ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു.
ഇതോടെയാണ് വിഷയം പഠിക്കാൻ വിദഗ്ധസമിതിയെ നിശ്ചയിച്ചത്. സർക്കാരിന്റെ കണക്ക് പ്രകാരം 195 ദിവസമാണ് ഇത്തവണ അധ്യയന ദിനങ്ങളായി ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഇത്തവണ അക്കാദമിക് കലണ്ടർ വിഷയത്തിൽ ഒരു മുഴം മുൻപേ എറിയുകയാണ് സമിതി.
അധ്യയന ദിനങ്ങൾനിശ്ചയിക്കുന്നത് സംബന്ധിച്ച് അധ്യാപകരുടെഅഭിപ്രായം തേടാനാണ് സർക്കാർ നിശ്ചയിച്ച വിദഗ്ധസമിതിയുടെ തീരുമാനം.നിർദ്ദേശങ്ങൾ അറിയിക്കുന്നതിനായി അധ്യാപക സംഘടനകളുടെ പ്രത്യേക യോഗം ഈ മാസം ചേരും.തീരുമാനത്തിനെതിരെ ഒരു വിഭാഗം അധ്യാപകർ രംഗത്ത് വന്നിട്ടുണ്ട്
2025 - 26 വർഷത്തെ കലണ്ടറിന് മുന്നോടിയായി അധ്യാപക സംഘടനകളുടെ അഭിപ്രായം തേടാനാണ് തീരുമാനം. ഇതിന്‍റെ ആദ്യപടിയായി പൂരിപ്പിച്ചു നൽകാൻ വിശദമായ ചോദ്യാവലി അധ്യാപകർക്ക് വിതരണം ചെയ്തു. നാല് വിഭാഗങ്ങളിലായി 11 ചോദ്യങ്ങൾ അധ്യാപകർ പൂരിപ്പിച്ച് നൽകണം. അടുത്തഘട്ടത്തിൽ അധ്യാപക സംഘടനകളും ആയി സമിതി അംഗങ്ങൾ യോഗം ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്