തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സംഘടനകളിൽ ഇനി മുതൽ പൊലീസ് അസോസിയേഷനും സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രം. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പിരിച്ചു വിട്ടു.
1979ലാണ് പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, സീനിയർ പൊലീസ് അസോസിയേഷൻ എന്നീ സംഘടനകള്‍ക്ക് സർക്കാർ പ്രവർത്തന അനുമതി നൽകിയത്.
സിവിൽ പൊലീസ് ഓഫീസർമാർ മുതൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ വരെയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, ഗ്രേഡ് എസ്ഐമാർ മുതൽ ഇൻസ്പെക്ടർമാർ വരെയാണ് ഓഫീസേഴ്സ് അസോസിയേഷൻ, ഡിവൈഎസ്പിമാർ മുതൽ നോണ്‍ ഐപിഎസ് എസ്പിമാർ വരെ സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലുമായിരുന്നു.
ഈ പിരിച്ചുവിടൽ നടപടിക്കെതിരെ നിലവിലെ ഭാരവാഹികൾ ഡിജിപിക്കും സർക്കാരിനും പരാതി നൽകി.
ഈ ഘടന പൊളിച്ചു. 25 വർഷമാകുമ്പോഴാണ് ഒരു പൊലീസുകാരനെ ഗ്രേഡ് എസ്ഐയാക്കുന്നത്. പൊലീസുകാരുടെ സർവ്വീസ് പ്രശ്നങ്ങള്‍ തന്നെയാണ് ഗ്രേഡ് എസ്ഐമാർക്കമുള്ളതെന്നാണ് സർക്കാർ വിലയിരുത്തൽ. അതിനാല്‍ ഗ്രേഡ് എസ്ഐമാരെ കൂടി.
പൊലീസ് അസോസിയേഷൻെ ഭാഗമാക്കി. നേരിട്ട് നിയമനം ലഭിക്കുന്ന എസ്ഐമാർ മുതൽ എസ്പിമാർവരെ സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനുമായിരിക്കും. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
