ആലപ്പുഴ: കാനറാ ബാങ്കിന്റെ ചെങ്ങന്നൂർ മുളക്കുഴ ശാഖയിൽ പണയസ്വർണത്തിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബാങ്കിലെ അപ്രൈസർ മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
വേറിട്ടൊരു തട്ടിപ്പാണ് ബാങ്കിലെ അപ്രൈസർ മധുകുമാർ നടത്തി വന്നിരുന്നത്.
ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങളുടെ ഭാഗങ്ങൾ മുറിച്ചു മാറ്റുകയാണ് ഇയാളുടെ രീതി. സ്വർണം പണയം വെച്ചവർ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
മാലയുടെ കണ്ണികൾ, കൊളുത്തുകൾ, കമ്മലിന്റെ സ്വർണമുത്തുകൾ തുടങ്ങിയവ നഷ്ടപ്പെട്ടെന്ന് പരാതിക്കാർ പറയുന്നു.
നിരവധി ആളുകൾ ബാങ്കിന് മുന്നിൽ പരാതിയുമായി എത്തിയതോടെ പൊലീസ് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സ്വര്‍ണ ഉരുപ്പടികളില്‍ ബാങ്കില്‍ വെച്ച് കൃത്രിമം നടത്തിയതായി പൊലീസ് കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്